 
പാലക്കാട്: അമൃത് മിഷൻ സംസ്ഥാന മിഷൻ മാനേജ്‌മെന്റ് 'ജലംജീവിതം' പദ്ധതിയുടെ ഭാഗമായി അട്ടപ്പാടി പുതൂർ ജി.ടി.വി ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ മണ്ണാർക്കാട് ടൗണിൽ തെരുവുനാടകം സംഘടിപ്പിച്ചു. നഗരങ്ങളുടെ ജലഭദ്രത, ജലസംരക്ഷണം, മലിനജല സംസ്‌കരണം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് തെരുവു നാടകം സംഘടിപ്പിച്ചത്. എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി മണ്ണാർക്കാട് നഗരസഭാ കൗൺസിലർ മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബി.ബീന, എൻ.എസ്.എസ് ക്ലസ്റ്റർ കോ ഓർഡിനേറ്റർ ഫൈസൽ, വിഷ്ണു, നിമാദേവ് തുടങ്ങിയവർ സംസാരിച്ചു.