 
ചിറ്റൂർ: വിളയോടിക്ഷീരോൽപാദക സഹകരണ സംഘം(അപ്‌കോസ്) വാർഷിക പൊതുയോഗത്തിൽ സംഘം പ്രസിഡന്റ് സി.രാജൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് മനോമണി, സെക്രട്ടറി ആർ.ഷിബു, ഡയറക്ടർ സി.വിജയൻ എന്നിവർ സംസാരിച്ചു. സംഘത്തിലെ മുതിർന്ന കർഷകരെയും ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരകർഷകരെയും മികച്ച യുവകർഷകനെയും ജില്ലാ ക്ഷീര സംഗമത്തോടാനുബന്ധിച്ചു നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്.രുദ്രയെയും ആദരിച്ചു. പെരുമാട്ടി പഞ്ചായത്ത് വെറ്റിനറി സർജൻ ഡോക്ടർ അർജുൻ ഷാനവാസ് കന്നുകാലി രോഗങ്ങളെക്കുറിച്ചും അശ്വതി ക്ഷീരകർഷകർക്കുള്ള വായ്പകളെക്കുറിച്ചും നിഷ വിവിധ സബ്സിഡികളെക്കുറിച്ചും കർഷകർക്ക് ക്ലാസെടുത്തു.