mt-alanallur
അലനല്ലൂർ ദിശാ സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച എം.ടി വാസുദേവൻ നായർ അനുസ്മരണത്തിൽ നിന്ന്.

അലനല്ലൂർ: മലയാള സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും നിർലോഭ സംഭാവനകൾ നൽകിയ മഹാ പ്രതിഭ എം.ടി യുടെ നിര്യാണത്തിൽ അലനല്ലൂർ ദിശാ സാംസ്‌കാരിക കേന്ദ്രം അനുശോചിച്ചു. അലനല്ലൂർ ഗവ.ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകൻ ഉണ്ണിക്കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ദിശ സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി പി.അബ്ദുൽ കരിം അദ്ധ്യക്ഷനായി. പി.ശശിപാൽ, പി.എം.മധു, പി.കെ.രാധാകൃഷ്ണൻ, ലൈബ്രറി കൗൺസിലർ അംഗം പി.പി.ഭാസ്‌കരൻ, മൻസൂർ, എം.പി.ഉണ്ണിക്കൃഷ്ണൻ, എഴുത്തുകാരി പുഷ്പലത, രാജകൃഷ്ണൻ തലാപ്പിൽ, മുജീബ് പാക്കത്ത്, പി.നജീബ്, കെ.ഹരിദാസൻ തുടങ്ങിയവർ സംസാരിച്ചു.