polppully
മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ പൊൽപുള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുശോചന പരിപാടിയിൽ പ്രണേഷ് രാജേന്ദ്രൻ സംസാരിക്കുന്നു.

ചിറ്റൂർ: മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ പൊൽപുള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് പ്രണേഷ് രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുശോചന പരിപാടിയിൽ മണ്ഡലം വൈസ് പ്രസിഡന്റ് പി.വി.ദാസ്, ജനറൽ സെക്രട്ടറി പൊൽപുള്ളി പ്രകാശ്, സെക്രട്ടറി നൂർമുഹമ്മദ്, സുനിൽ രാഘവപുരം, കെ.ചന്ദ്രൻ, സേതു വേർകോലി, മാണിക്കൻ പനംതൊടി, മോഹനൻ വേർകോലി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കൃതിൽ, സി.അനന്തകൃഷ്ണൻ, എ.ബീന, ആർ.തങ്കം തുടങ്ങിയവർ സംസാരിച്ചു.