
പട്ടാമ്പി: മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംഗിന്റെ വേർപാടിൽ അനുശോചിച്ച് സർവ്വകക്ഷിയുടെ നേതൃത്വത്തിൽ പട്ടാമ്പിയിൽ മൗന ജാഥയും അനുശോചന യോഗവും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉമ്മർ കിഴായൂർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.കെ.ഉണ്ണികൃഷ്ണൻ, പി.വിജയകുമാർ (സി.പി.എം), കെ.പി.വാപ്പുട്ടി (മുസ്ലീം ലീഗ്), അഡ്വ: പി.മനോജ് (ബി.ജെ.പി), കെ.ആർ.നാരായണസ്വാമി, സി.സംഗീത, ഇ.ടി.ഉമ്മർ, ജിതേഷ് മോഴിക്കുന്നം, റഷീദ് തങ്ങൾ, കെ.പി.എ.നാസർ, ടി.പി.ഉസ്മാൻ, കെ.ബഷീർ, കെ.പി.ഹമീദ്, കെ.ബി.അനിത, വാഹിദ് കല്പക എന്നിവർ സംസാരിച്ചു.