football

പട്ടഞ്ചേരി: പട്ടഞ്ചേരി അണക്കാട് പി.എഫ്.സി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫുട്‌ബാൾ ടൂർണമെന്റ് നടത്തി. യൂത്ത്‌ കോൺഗ്രസ് പട്ടഞ്ചേരി മണ്ഡലം പ്രസിഡന്റ് മനോജ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫികൾ പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ് സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സതീഷ് ചോഴിയക്കാടനും യൂത്ത് കോൺഗ്രസ് ഭാരവാഹികളായ വി.ധനേഷ്, മനോജ്, നാഗരാജ് ബി.അണക്കാട്, എസ്.ഹക്കിം അണക്കാട് എന്നിവരാണ് ടൂർണമെന്റിലെ ട്രോഫികൾ സമർപ്പിച്ചത്. എൻ.സി.സനാതനൻ, ആർ. വിജയകുമാർ, എം.സുനിൽകുമാർ, എസ്.സഞ്ജയ്, എസ്.എസ്.സിയാദ്, എൻ മിഥുൻ ബാല തുടങ്ങിയവർ പങ്കെടുത്ത ആശംസകൾ അറിയിച്ചു.