
ചിറ്റൂർ: ഗവ.കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് 39-ന്റെയും 75-ന്റെയും പൊല്പുള്ളി പി.ജി.പി.എച്ച്.എസ്. എസിൽ വെച്ച് സംഘടിപ്പിച്ച സപ്തദിന ക്യാമ്പ് ഭൂമിക 'കൈകോർക്കാം നല്ല നാളെക്കായ്' മൂന്നാമത്തെ ദിവസത്തിൽ തൊഴിൽ നൈപുണ്യ പരിശീലനങ്ങളുടെ ഭാഗമായി ടോയ്ലറ്റ് ക്ലീനർ, ഫ്‌ളോർ ക്ലീനർ എന്നിവ നിർമ്മിക്കുന്നതിനുള്ള പരിശീലനം പ്രോഗ്രാം ഓഫീസർമാറായ ഡോ.കെ.എം.നിഷാദ്, ഡോ.എ.റുബീന, എൻ. എസ്.എസ് വളണ്ടിയർമാരായ മാളവിക, എസ്.അശ്വിൻ, കെ.അതുല്യ എന്നിവരുടെ നേതൃത്വത്തിൽ നൽകി. നിർമ്മിച്ച ടോയ്ലറ്റ് ക്ലീനർ, ഫ്‌ളോർ ക്ലീനർ എന്നിവ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി മെമ്പറായ രമണന് കൈമാറി.