
പട്ടാമ്പി: തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കായി വീൽ ചെയർ വിതരണം ചെയ്തു. 'വയോജനങ്ങൾക്ക് ഉപകരണങ്ങൾ നൽകൽ' എന്ന പദ്ധതിയുടെ ഭാഗമായാണ് ഏഴ് പഞ്ചായത്തുകളിലേയും കിടപ്പ് രോഗികളായ വയോജനങ്ങൾക്ക് വീൽ ചെയറുകൾ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് അഡ്വ.വി.പി.റജീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി അദ്ധ്യക്ഷനായി. ബ്ലോക്ക് മെമ്പർമാരായ പി.വി.പ്രിയ, ഷെറീന ടീച്ചർ, എം.ശ്രീലത, കെ.റവാഫ്, ഹെൽത്ത് സൂപ്പർ വൈസർ കമ്മുണ്ണി, ജി.ഇ.ഒ സി.പ്രസാദ്, മാലിനി സിസ്റ്റർ, ആർ.റീജ എന്നിവർ സംസാരിച്ചു.