
പട്ടാമ്പി: മുതുതല വടക്കുമുറി യൂണിറ്റ് എം.എസ്.എഫ് ബാല കേരളം ചങ്ങാതികൂട്ടവും കാലം യൂണിറ്റ് സമ്മേളനവും സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റി എം.കെ.സിനാൻ അദ്ധ്യക്ഷനായി. എം.എസ്.എഫ് പട്ടാമ്പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഡാനിഷ് സിയാദ് കൈപ്പുറം ഉദ്ഘാടനം നിർവഹിച്ചു. കേരള സ്‌കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ് കരസ്ഥമാക്കിയ അനിത, പി.എസ്.സി നേടി ഗവ.ഹൈസ്‌കൂൾ അദ്ധ്യാപകനായി നിയമിതനായ എ.പി.മുഹമ്മദ് ഷഫീഖ് എന്നിവരെ ആദരിച്ചു. മുസ്ലിംലീഗ് മുതുതല പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.കെ.അബൂബക്കർ, മുസ്ലിം യൂത്ത്‌ലീഗ് പട്ടാമ്പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.എം.സൈഫുദ്ദീൻ, ഹരിത പാലക്കാട് ജില്ലാ കമ്മറ്റിയംഗം ലബീബ, ബാലകേരളം സംസ്ഥാന വൈസ് ചെയർമാൻ എം.കെ.ഫായിസ്, മുസ്ലിംലീഗ് യൂണിറ്റ് പ്രസിഡന്റ് ടി.കെ.മുസ്തഫ, സെക്രട്ടറി കെ.മുസ്തഫ, ട്രഷറർ കെ.സി.മുനീർ സംസാരിച്ചു.