fish

പാലക്കാട്: കേരള സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലെ വിവിധ സ്‌കീമുകളായ അർദ്ധ ഊർജ്ജിത മത്സ്യ കൃഷി, ബയോഫ്‌ലോക്ക് മത്സ്യകൃഷി, റീസർക്കുലേറ്ററി അക്വാകൾച്ചർ, എംബാങ്ക്‌മെന്റ്, വളപ്പു മത്സ്യകൃഷി, പാടുതാ കുളത്തിലെ മത്സ്യകൃഷി, എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം മത്സ്യ വിത്തുകൾക്ക് 70 ശതമാനം സബ്സിഡിയും, മത്സ്യത്തീറ്റയ്ക്കു 40 ശതമാനം സബ്സിഡിയും ലഭിക്കും. താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മലമ്പുഴ, പാലക്കാട് പിൻ 678651 എന്ന വിലാസത്തിലോ മണ്ണാർക്കാട്, ചുള്ളിയാർ ആലത്തൂർ എന്നീ മത്സ്യഭവനുകളിലോ ജനുവരി എട്ടിനകം ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 8089701489.