sys
എസ്.വൈ.എസ് മാനവസഞ്ചാര സംഗമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: മതേതരത്വം വെല്ലുവിളി നേരിടുകയാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. എസ്. വൈ.എസ് മാനവ സഞ്ചാരം യാത്രയ്ക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അലങ്കാർ അഷ് റഫ് അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. കെ.യു.ജനീഷ്‌കുമാർ എം എൽ എ, മലങ്കര കാത്തോലിക്കാ സഭ ഭദ്രാസനാദ്ധ്യക്ഷൻ ഡോ. സാമുവേൽമാർ ഐറേനിയോസ്, നിലയ്ക്കൽ മുൻ മേൽശാന്തി മനോജ് വി. നമ്പൂതിരി, റവ. ഫാ. ജോൺസൺ കല്ലിട്ടതിൽ, നഗരസഭാ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി, കേരള ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം ഡോ. പുനലൂർ സോമരാജൻ, ആർ എസ് പി ജില്ലാ സെക്രട്ടറി തോമസ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.