
വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വെട്ടിക്കാട്ടെത്തുപടി - തറയിൽ പടി - പെരുമ്പലത്തുപടി റോഡ് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർലി, വാർഡ് അംഗം അഡ്വ.തോമസ് ജോസ് അയ്യനെത്ത്, എം.വി.ജോസ്, കൈപ്പട്ടൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പ്രസാദ് മാത്യു, ബാബു ജോൺ തുടങ്ങിയവർ പങ്കെടുത്തു. പത്തുലക്ഷം രൂപ ചെലവിട്ടാണ് നവീകരണം നടത്തിയത്.