
പത്തനംതിട്ട : ജില്ലയിൽ എയ്ഡ്സ് രോഗികളുടെ എണ്ണം കൂടുന്നതായി ആരോഗ്യവകുപ്പിന്റെ കണക്ക്. 2023ൽ 26 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം ഇതുവരെ 31 കേസുകളായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള എറണാകുളത്ത് 237 പോസിറ്റീവ് കേസുകളുണ്ട്. ലൈംഗിക തൊഴിലാളികളിലും ട്രാൻസ്ജെൻഡറുകളിലുമാണ് രോഗം കൂടതലായി കണ്ടെത്തിയത്. ലഹരി സിറിഞ്ച് ഉപയോഗിക്കുന്നവരിലും എയ്ഡ്സ് കണ്ടുവരുന്നുണ്ട്.
ജില്ലാ മെഡിക്കൽ ഓഫീസർ എൽ.അനിതകുമാരി, ഡോ.നിരൺ ബാബു, മാസ് മീഡിയ ഓഫീസർ ആർ.ദീപ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.