
വള്ളിക്കോട് : ഒരു തദ്ദേശസ്ഥാപനം, ഒരു ആശയം എന്ന പദ്ധതിയുടെ ഭാഗമായി വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിൽ/സർവ്വേ നടത്തുന്നതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വോളന്റിയർമാർക്ക് പരിശീലനം നൽകി. പരിശീലനപരിപാടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. സുഭാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് എം.പി ഉദ്ഘാടനം ചെയ്തു. മെമ്പർ പ്രസണകുമാരി സ്വാഗതം പറഞ്ഞു. മെമ്പർമാരായ എം.വി.സുധാകരൻ, ജയശ്രീ ജെ, ലക്ഷ്മി. ജി. കെ. ഡിസ്‌ക് ഫെസിലിറ്റേറ്റർ എം.കെ. വാസു, അശ്വതി തുടങ്ങിയവർ പങ്കെടുത്തു.