 
പന്തളം: ഒരു ലക്ഷം ഏക്കറോളം വരുന്ന കൃഷിയിടങ്ങളിലേക്കായുള്ള സൗജന്യ സേവനങ്ങൾക്ക് ശ്രീ ഹരിഹരപുത്ര ധർമ പരിപാലന സഭയും ഡ്രോൺ സ്റ്റാർട്ടപ്പായ ഫ്യുസലേജ് ഇന്നോവേഷൻസും ചേർന്ന്പത്തനംതിട്ടയിൽ തുടക്കം കുറിച്ചു. ആദ്യഘട്ടത്തിൽ പന്തളം കേന്ദ്രീകരിച്ചാണ് സേവനങ്ങൾ സജ്ജമായിരിക്കുന്നത്. ഫിയ ക്യുഡി10 എന്ന് പേരിട്ടിരിക്കുന്ന വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്‌പ്രേയിംഗ് ഡ്രോൺ ആണ് നിലവിൽ പാടശേഖരങ്ങളിലേക്ക് പറന്നെത്തുന്നത്. ഒരു ദിവസം 40 മുതൽ 50 ഏക്കർ വരെ വളമെത്തിക്കാൻ ഈ ഡ്രോണിന് സാധിക്കും. അതിനാൽ തന്നെ സൗജന്യമായി കർഷകർക്ക് അധിക ലാഭം കിട്ടത്തക്ക വിധത്തിലാണ് ഈ സാങ്കേതികത പദ്ധതിയിൽ ആവിഷ്‌കരിച്ചിരിക്കുന്നത് . ഇതിനു പുറമെ കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ കാർഷിക മേഖലയിലേക്ക് ഫ്യുസലേജിന്റെ സഹായത്തോടെ പുതിയ പദ്ധതികൾ നടപ്പാക്കും. വളം, ഉപകരണങ്ങൾ, പരിപാലന സഹായം എന്നിവ ഉൾപ്പടെ അർഹതപ്പെട്ടവർക്ക് തികച്ചും സൗജന്യമായി നൽകുന്നു എന്നതാണ് ട്രസ്റ്റ് നൽകാൻ പോകുന്ന സഹായങ്ങളുടെ പ്രത്യേകത. ആദിവാസി സമൂഹത്തിന്റെ ക്ഷേമം പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്നു. സേവനസംബന്ധമായ സംശയങ്ങൾക്കും ബുക്കിംഗിനും ഫോൺ: 90742 97668.