signal

കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാത ആധുനിക നിലവാരത്തിൽ വികസിപ്പിച്ചെങ്കിലും കോന്നി സെൻട്രൽ ജംഗ്ഷനിൽ ആധുനിക ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഇല്ല. സംസ്ഥാനപാത വികസനത്തോടെ സെൻട്രൽ ജംഗ്ഷന്റെ വിസ്തൃതി കൂടി. ഇക്കോ ടൂറിസം സെന്റർ, താലൂക്ക് ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് വരുന്ന വാഹനങ്ങളുടെ തിരക്കാണ് കോന്നി - ചന്ദനപ്പള്ളി റോഡിൽ. മെഡിക്കൽ കോളേജിന് പുറമേ തണ്ണിത്തോട്, അട്ടച്ചാക്കൽ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും മെഡിക്കൽ കോളേജ് റോഡിലൂടെയാണ് കടന്നു പോകുന്നത്. സ്കൂൾ സമയങ്ങളിൽ മിക്കപ്പോഴും സെൻട്രൽ ജംഗ്ഷൻ ഗതാഗത കുരുക്കിൽ അകപ്പെടും.കോന്നി സെൻട്രൽ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.