sakthi
ശക്തി

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർക്ക് കഠിന തടവും പിഴയും. താമരക്കുളം കോട്ടക്കാട്ട്ശേരിൽ ചിറമൂല വടക്കേതിൽ വീട്ടിൽ അനൂപ് (24), പാലമേൽ കാവിലമ്മകാവ് ചിട്ടിശേരി വീട്ടിൽ ശക്തി (20), താമരക്കുളം കോട്ടക്കാട്ട്ശേരിൽ പയറ്റുംവിള മീനത്തേതിൽ വീട്ടിൽ അഭിജിത്ത് (21) എന്നിവരെയാണ് അടൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.മഞ്ജിത്ത് ശിക്ഷിച്ചത്. ഒന്നാം പ്രതി അനൂപിന് 30 വർഷം കഠിനതടവും 1,20,000 രൂപ പിഴയും, മൂന്നാം പ്രതി ശക്തിക്ക് 40 വർഷം കഠിന തടവും 1,30,000രൂപ പിഴയും, നാലാം പ്രതി അഭിജിത്തിന് 30 വർഷം കഠിന തടവും 1,20,000 രൂപ പിഴയുമാണ് ശിക്ഷ. 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.സ്മിത ജോൺ ഹാജരായി.