അടൂർ : താലൂക്ക് ഓഫീസും അടൂർ വില്ലേജ് ഓഫീസും ഉൾപ്പെടുത്തി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അടൂർ റവന്യൂ കോംപ്ലക്സ് കെട്ടിടത്തിന് അഞ്ചുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ചിറ്റയം ഗോപകുമാർ അറിയിച്ചു. ആദ്യഘട്ടം എന്ന നിലയിൽ രണ്ടുകോടി രൂപ ചെലവഴിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഗ്രൗണ്ട് ഫ്ലോർ പൂർണമായും പാർക്കിംഗിന് വിനിയോഗിക്കും. സെല്ലാർ ഫ്ലോറിൽ അടൂർ വില്ലേജ് ഓഫീസിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. ഫസ്റ്റ് ഫ്ലോറിൽ താലൂക്ക് ഓഫീസിനായി ഓഫീസർ റൂം, സ്റ്റാഫ് റൂം, ഡൈനിങ് റൂം, ഫീഡിംഗ് ഏരിയ, വെയിറ്റിംഗ് ഏരിയ, ടോയ്‌ലറ്റുകൾ എന്നിവ നിർമ്മിക്കും,