കൊടുമൺ: പ്ലാന്റേഷൻ കോർപ്പറേഷൻ കൊടുമൺ എസ്റ്റേറ്റിൽ ശുചിത്വമിഷൻ സാനിറ്റേഷൻ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടി ഉപേക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കോന്നി, കലഞ്ഞൂർ, ഇളമണ്ണൂർ, കൊടുമൺ, വള്ളിക്കോട് കോട്ടയം, വകയാർ പ്രദേശങ്ങളുടെ ഇടയ്ക്കുള്ള കുട്ടിവനമാണ് പിന്നീട് റബർ എസ്റ്റേറ്റായത്. ഈ കുട്ടിവനത്തിൽ നിന്നുത്ഭവിക്കുന്ന നിരവധി അരുവികളാണ് തോടുകളായി മാറിയത്. കുടിവെള്ളത്തിനും കൃഷിക്കും നാട്ടുകാർ ഈ തോടുകളെയാണ് ആശ്രയിക്കുന്നത്. മാലിന്യപ്ലാന്റ് സ്ഥാപിച്ചാൽ ചുറ്റുപാടുമുള്ള അരുവികളും കുളങ്ങളും കിണറുകളും മലിനമാകും. . മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള നടപടിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് ഐ. എൻ. ടി. യു. സി. ജില്ലാ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ പറഞ്ഞു. ആദ്യഘട്ടം എന്ന നിലയിൽ കളക്ടറേറ്റ് മാർച്ച് നടത്താൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചു. പഞ്ചായത്ത് മെമ്പർ എസ്. പി. സജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രേവമ്മ വിജയൻ, രാജേഷ് കോട്ടയ്ക്കകത്ത്, നാഗേഷ് എൻ., നകുലൻ, മോനച്ചൻ മാവേലിൽ, മിനി വിജയൻ, അജി, പ്രസാദ്, കീർത്തി എന്നിവർ സംസാരിച്ചു.