
പത്തനംതിട്ട : ഭാഗ്യക്കുറി വില്‍പ്പനയിലൂടെ ഉപജീവനം നയിക്കുന്ന ഏജന്റുമാർക്കും വില്‍പ്പനക്കാർക്കുമായി ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് മന്ത്രി വീണാ ജോർജ്. ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കായുള്ള യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ക്ഷേമനിധി ബോർഡ് ചെയർമാൻ റ്റി.ബി.സുബൈർ അദ്ധ്യക്ഷനായി. പത്തനംതിട്ട നഗരസഭ വാർഡ് കൗൺസിലർ സിന്ധു അനിൽ, ജില്ലാ ഭാഗ്യക്കുറി ഓഫീസർ ഇൻചാർജ് ആർ.ജയ്‌സിംഗ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ എസ്.ഷാജി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.