sports

പത്തനംതി​ട്ട : ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിച്ച സിവിൽ സർവീസ് കായികമേള സമാപിച്ചു. കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ നടന്ന കായികമേളയുടെ ഉദ്ഘാടനം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ നിർവഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അമൽജിത് കെ. എസ് അദ്ധ്യക്ഷനായി​രുന്നു. സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ആർ.പ്രസന്നകുമാർ, എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് കുമാർ.ജി, സ്‌പോർട്‌സ് കൗൺസിൽ അംഗങ്ങളായ തങ്കച്ചൻ പി ജോസഫ്, റോബിൻ വിളവനാൽ, പരിശീലകരായ പി.ബി.കുഞ്ഞുമോൻ, ഷെഫീഖ്.എസ്, അജിരാജ്.കെ.ഫിലിപ്പ് എന്നിവർ പങ്കെടുത്തു.