1
എഴുമറ്റൂർ കണ്ണച്ചതേവർ ക്ഷേത്രത്തിന് സമീപം കണ്ട മയിൽ

മല്ലപ്പള്ളി: എഴുമറ്രൂരിൽ കാട്ടുപന്നി ശല്യത്തിന് പിന്നാലെ കാടുവിട്ടിറങ്ങിയ മയിലുകളും കൃഷി നശിപ്പിക്കുന്നു. രണ്ടാഴ്ചയായി ഗവ.ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടങ്ങൾക്ക് മുകളിലും കണ്ണച്ചതേവർ ക്ഷേത്രത്തിന് സമീപവും ഒറ്റയ്ക്കും കൂട്ടാമായും മയിൽ എത്തുന്നുണ്ട്. ആളുകൾ കാണാൻ എത്തുന്നതോടെ ഇവ സമീപത്തെ ആഞ്ഞിലി മരത്തിലേക്കു മാറും. ഇരുട്ടു വ്യാപിച്ചാലും സമീപത്തെ വീടുകളുടെ പിന്നാമ്പുറങ്ങളിലും മേൽക്കൂരയിലും ഇവയെകാണാം. ഇവ കാർഷിക വിളകൾ നശിപ്പിക്കുന്നുണ്ട്. പ്രദേശത്തെ കാടുകയറിയ സ്ഥലങ്ങളാണ് മയിലുകളുടെ വിഹാര കേന്ദ്രം. മയിലുകൾക്ക് പുറമെ വാനരശല്യവും പ്രദേശത്ത് രൂക്ഷമാകുന്നതായും കർഷകർ പറയുന്നു .കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മൂലമാകാം മയിലുകൾ കാടുവിട്ടിറങ്ങുന്നതെന്ന് കരുതുന്നു.