1
ചെറുകോൽപ്പുഴ-പൂവനക്കടവ് റോഡിൽ താളിയാനിപ്പടിയിൽ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ കാർ.

മല്ലപ്പളളി : ചെറുകോൽപ്പുഴ- പൂവനക്കടവ് റോഡിൽ ചാലാപ്പളളി താളിയാനിപ്പടിയിൽ നിയന്ത്രണം വിട്ട കാർ 12 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു ഇന്നലെ പുലർച്ചെ 2.45 നാണ് സംഭവം. വായ്പൂര്, പാടിമൺ മേലേമണ്ണിൽ ഇളപ്പുങ്കൽ വീട്ടിൽ റോബിൻ(35), ഭാര്യ നീതു (34), മകൾ ഇവാന(6),റോബിന്റെ സഹോദരൻ റിന്റു (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മൂന്നാറിന് പോയി മടങ്ങിവന്ന് സീതത്തോടുളള ബന്ധുവിന്നെ വീട്ടിലാക്കി തിരികെ പാടിമണ്ണിലുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം . ആരുടെയും പരിക്ക് ഗുരുതരമല്ല. വാഹനം ഓടിച്ചിരുന്ന റോബിൻ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്.