bro
അനുസ്മരണം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

അടൂർ : അന്തരിച്ച സാഹിത്യകാരൻ കൈതയ്ക്കൽ സോമക്കുറുപ്പിന്റെ അനുസ്മരണ സമ്മേളനം ബ്രദേഴ്സ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തി. സോമക്കുറുപ്പ്, അശോകൻ എ,രാജേഷ് ആർ, വിമൽ കുമാർ വി എൽ, കാർത്തിക് പി എസ് എന്നിവരുടെയും ഫോട്ടോ അനാച്ഛാദനം ചെയ്തു. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് ഫുട്‌ബാൾ അക്കാദമി ഡയറക്‌ടർ ബിജു.വി അദ്ധ്യക്ഷത വഹിച്ചു.തോട്ടുവ പി മുരളി, എൻ രാമചന്ദ്രൻ നായർ, വിജയകുമാർ തെങ്ങമം, ബിനു വെള്ളച്ചിറ, വിമൽ കൈതയ്ക്കൽ, ജയകുമാർ.പി ഷാനു ആർ അമ്പാരി,രാമചന്ദ്രൻ നായർ, ജി.ഗോപിപ്പിള്ള,ജയകുമാർ.വി, ബിന്ദു.കെ,ബിജു.ബി.കെ, ജി.പ്രസന്നകുറുപ്പ്,എസ്.മുരളീധരക്കുറുപ്പ്,ദേവൻ, ആക്കിനാട്ട് രാജീവ്,വി.പ്രകാശ്ബാബു,ജി.ഭാർഗവൻ,മണികണ്ഠൻ പിള്ള.ബി,വി.കേരളകുമാരൻ നായർ, ജയകുമാരി എന്നിവർ സംസാരിച്ചു.