ചെങ്ങന്നൂർ: ഒാൾ കേരള പുലയർ മഹാസഭ ചെങ്ങന്നൂർ താലൂക്ക് യൂണിയൻ ജനറൽ കൗൺസിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് അരുൺ കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ മഹാസഭ ജോയിന്റ് സെക്രട്ടറി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ വനിതാസംഘം പ്രസിഡന്റ് ശ്രീജാബിജു, വനിതാ സംഘം സെക്രട്ടറി സുജാദേവി, യൂണിയൻ ജോയിന്റ് സെക്രട്ടറി അനീഷ് പെരിങ്ങാലാ എന്നിവർ സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് രമണൻ സ്വാഗതം പറഞ്ഞു.