boar

കുന്നന്താനം : മഠത്തിക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപത്തുള്ള കൃഷികൾ പന്നിക്കൂട്ടം നശി​പ്പി​ച്ചു. മരച്ചീനി, വാഴ, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയവ കുത്തി​മറി​ച്ച് നശിപ്പിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ രാത്രികാലങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി കൃഷിഭവൻ മുഖേന സാമ്പത്തിക സഹായം നൽകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിനായി അടിയന്തരമായി സൗരോർജ വേലി കൾ സ്ഥാപിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.