medical-colege
തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിൽ ഇ-സെൽ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർ

തിരുവല്ല : മുംബയ് ഐ.ഐ.ടിയുമായി സഹകരിച്ച് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇ-സെൽ ആരംഭിച്ചു. മെഡിക്കൽ വിദ്യാർത്ഥികൾ ഐ.ഐ.ടി ഇ-സെല്ലിലൂടെ സംഘടിപ്പിച്ച ദേശീയ സംരംഭശേഷി മത്സരത്തിൽ 96പേർ പങ്കെടുത്തു. യൂറിക, ഇല്ല്യുമിനേറ്റ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. പ്രൊഫ. ഡോ. നൈനാൻ സജിത് ഫിലിപ്പ്, എയരിസ് 4ഡിയിലെ ഡോ.ഗീത പോൾ, പ്രോവിഡൻസ് എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. സന്തോഷ് സൈമൺ, ടെക്മാഗി സി.ഇ.ഒ ദീപക് രഞ്ജൻ, റാന്നി സെന്റ് തോമസ് കോളേജിലെ ഐഡിയഗോറ ഹെഡ് ജിക്കു ജെയിംസ് എന്നിവർ പങ്കെടുത്തു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്റവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് സെന്ററുമായി സഹകരിച്ച്, അസാദ്ധ്യമെന്ന് തോന്നുന്ന ആരോഗ്യ പൊതുപ്രശ്‌നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്താൻ ആശുപത്രിയിൽ അഭിപ്രായ ശില്പശാലകൾ സംഘടിപ്പിച്ചു. ലോകമെമ്പാടുമുള്ള പൊതു ആരോഗ്യ വിദഗ്ദ്ധരുടെ സംരംഭങ്ങളായ പബ്ലിക് ഹെൽത്ത് ഇനോവേഷൻ ഹബ് ബിലീവേഴ്‌സിന്റെ അന്തർദേശീയ പങ്കാളിയാണ്.