sister-banchamin
സിസ്റ്റർ ബഞ്ചമിൻ

തിരുവല്ല : തിരുമൂലപുരം ബഥനി മഠാംഗം മുൻ സുപ്പീര്യർ ജനറൽ സിസ്റ്റർ ബഞ്ചമിൻ എസ്.ഐ.സി (78) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് തിരുമൂലപുരം മഠം ചാപ്പലിൽ. ഇരവിപേരൂർ പടിപ്പുരയ്ക്കൽ പരേതരായ ഉമ്മൻ - റോസമ്മ ദമ്പതികളുടെ മകളാണ്. പ്രൊവിൻഷ്യൽ സുപ്പീരിയർ, കൗൺസിലർ, നോവിസ് മിസ്ട്രെസ്, ഫരിദാബാദ് - ബെത്തോളാ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ സ്ഥാപക, പ്രിൻസിപ്പൽ, സൗത്ത് ആഫിക്ക, എത്യോപ്യാ ബഥനി മിഷന്റെ ആരംഭക, പൂന- കാലേവാടി, ഫാരിദാബാദ് മഠം സുപ്പീര്യർ എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: റവ.ഡോ. ജോസ് മരിയദാസ്, പി. ഒ കുരുവിള, സി. ലിറ്റിൽ തെരെസ്, സി. കീർത്തന, സി. ഗ്ലോറിയ, പരേതയായ ആൻസി കളത്തിൽ.