1
തെള്ളിയൂർക്കാവ് വൃശ്ചികവാണിഭത്തിന്റെ സമാപന സമ്മേളനം പ്രമോദ് നാരായണൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി:തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിന്റെ സമാപന സമ്മേളനം അഡ്വ പ്രമോദ് നാരായൺ എം.എൽ. എ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ ജി.സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സ്കൂൾ കലോത്സവത്തിൽ കഥാപ്രസംഗം, അക്ഷരശ്ലോകം എന്നിവയിൽ ഒന്നാംസ്ഥാനം നേടിയ അമൃതശ്രീ. വി.പിള്ളയെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജിജി മാത്യു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌

കെ.കെ.വത്സല,മെമ്പർ ലാലു തോമസ്, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷാ ജേക്കബ്, മെമ്പർ ശ്രീജാ.ടി.നായർ, ദേവസ്വം എ സി കവിത.എസ്.നായർ,

സബ് ഗ്രുപ്പ് ഓഫീസർ കെ.വന്ദന,ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്‌ പി.ജി.സതീഷ് കുമാർ,വൈസ് പ്രസിഡന്റ്‌ പി.ജി. ജയൻ,സെക്രട്ടറി അഖിൽ.എസ്.നായർ, ജയകൃഷ്ണൻ, പ്രദീപ്‌ സുരാജ് എന്നിവർ സംസാരിച്ചു.