പത്തനംതിട്ട: സി.പി.എം കൊടുമൺ ഏരിയാ സമ്മേളനത്തിൽ സെക്രട്ടറിയായി ആർ. ബി രാജീവ് കുമാറിനെ തിരഞ്ഞെടുത്തു. മുൻ ജില്ലാ പഞ്ചായത്ത് അംഗവും ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ് രാജീവ്. ഏഴംകുളത്തു നിന്നുള്ള പ്രസന്നകുമാറാണ് എതിരായി മത്സരിച്ചത്. രാജീവ് കുമാറിന് 13 വോട്ടും പ്രസന്നകുമാറിന് 7 വോട്ടും ലഭിച്ചു. മത്സരം ഒഴിവാക്കാൻ ജില്ലാ നേതൃത്വം ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല.
ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉൾപ്പെട്ട ഏരിയ കമ്മിറ്റിയാണ് കൊടുമൺ.
ഏരിയ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രകടനം ഇന്ന് വൈകിട്ട് നാലിന് കലഞ്ഞൂർ മാർക്കറ്റ് ജംഗ്ഷനിൽ നടക്കും. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ ബിജു ഉദ്ഘാടനം ചെയ്യും.