police

പത്തനംതിട്ട : അതിക്രമങ്ങളെ പ്രതിരോധിക്കാൻ സ്വയംരക്ഷാമുറകൾ അഭ്യസിപ്പിക്കുന്നതിന്റെ ഭാഗമായി ബിവറേജസ് കോർപ്പറേഷനിലെ വനിതാ ജീവനക്കാർക്ക് ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ നൽകിയ പരിശീലനം എ.എസ്.പി ആർ.ബിനു ഉദ്ഘാടനം ചെയ്തു. വനിതാ പൊലീസ് ഉദ്യോഗസ്ഥരിലൂടെ ജില്ലയിലെ നൂറോളം പേർക്ക് ആവശ്യമായ സ്വയരക്ഷാ പരിശീലനം നൽകുന്നുണ്ടെന്ന് എസ്.ഐ കെ.ആർ.ഷെമിമോൾ പറഞ്ഞു. ജനമൈത്രി പൊലീസ് അസി.നോഡൽ ഓഫീസർ എസ്.ഐ ജി.സുരേഷ്‌കുമാർ, വനിതാ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പരിശീലകരായ ലേഖ (വനിതാ പൊലീസ് സ്റ്റേഷൻ), നീന (കോന്നി), അശ്വതി (അടൂർ ), വിനീത (തിരുവല്ല) എന്നിവർ ക്ലാസുകൾ നയിച്ചു.