
പത്തനംതിട്ട : ശമ്പള പരിഷകരണം നടപ്പിലാക്കുക, തടഞ്ഞുവച്ചിരിക്കുന്ന മുഴുവൻ ആനുകൂല്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ സംഘ് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ മാർച്ചും ധർണയും സംസ്ഥാന വനിതാ കൺവീനർ പി.സി. സിന്ധുമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ. ജി. ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ എസ്. ഗിരീഷ്, ജി. അനീഷ്, ആർ. ആരതി ജില്ലാ സെക്രട്ടറി എം. രാജേഷ്, ജില്ലാ ട്രഷറർ പി. ആർ. രമേശ്, വനിതാ വിഭാഗം ജില്ലാ സെക്രട്ടറി പാർവതി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.