പാണ്ടനാട്: പാണ്ടനാട് വെസ്റ്റ് പമ്പാ റസിഡന്റ്സ് ഫോറത്തിന്റെ വിശേഷാൽ പൊതുയോഗം പ്രസിഡന്റ് എ.ആർ മോഹനകുമാറിന്റെ അദ്ധ്യക്ഷതയിൽ നടത്തി. ചെങ്ങന്നൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ പി. സാലി സൈബർ സുരക്ഷാ ജാഗ്രതാ ബോധവത്കരണ ക്ലാസെടുത്തു. ഇ.കെ ഗോപാലകൃഷ്ണപിള്ള, സി.എം മുരളീധരൻ, കെ.ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു.