thiruvan
മുൻവശത്തെ ജനാലയുടെ ഗ്ലാസ് അടിച്ച് ഇളക്കിയ നിലയിൽ

ചെങ്ങന്നൂർ: തിരുവൻണ്ടൂർ കൊല്ലംപറമ്പിൽ ടി. രഘുനാഥന്റെ വീട്ടിൽ മോഷണശ്രമം . ഞായറാഴ്ച പുലർച്ചെ

ഒരുമണിയോടെയാണ് സംഭവം. കോളിംഗ് ബെൽ അടിക്കുന്നത് കേട്ട് രഘുനാഥനും ഭാര്യയും എഴുന്നേറ്റ് ലൈറ്റിട്ട് ആരാണെന്ന് ചോദിച്ചിട്ടും മറുപടിയുണ്ടായില്ല. മുൻവശത്തെ ജനാലയുടെ ഗ്ലാസിൽ അടിച്ച് വീണ്ടും ശബ്ദമുണ്ടാക്കി. ജനലിലൂടെ നോക്കിയപ്പോൾ മുറ്റത്തെ ചെടിയുടെ മറവിൽ രണ്ടുപേർ നിൽക്കുന്നുണ്ടായിരുന്നു.
അടിവസ്ത്രം മാത്രമായിരുന്നു വേഷം. തുടർന്ന് രഘുനാഥൻ പൊലീസിന് ഫോൺ ചെയ്യുന്നുതുപോലെ അഭിനയിച്ചു. ഇതു കേട്ട് മോഷ്ടാക്കൾ സ്ഥലംവിടുകയായിരുന്നു.