
പത്തനംതിട്ട : ഒക്ടോബർ ഒന്നു മുതൽ ഇന്നലെ വരെ ജില്ലയിൽ നാല് ശതമാനം അധികമഴ ലഭിച്ചു. 589.8 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് 615 മില്ലിമീറ്റർ പെയ്തത്. ചെറുകുളഞ്ഞിയിൽ 248, വയലയിൽ 233, അത്തിക്കയത്ത് 231 മില്ലിമീറ്ററും മഴ പെയ്തു. പത്തനംതിട്ടയിൽ 80.2, കോന്നി എസ്‌റ്റേറ്റ് 84.3, വടശേരിക്കര 131, അയിരൂർ 166.2, കോന്നി 156, കല്ലൂപ്പാറ 128.4, കരിപ്പാൻതോട് 169.2, കുമ്മണ്ണൂർ 158.2, പാടം 105.88 മില്ലിമീറ്റർ എന്നിങ്ങനെയും മഴ ലഭിച്ചു. കക്കി 81, പമ്പ 68, മൂഴിയാർ 82.4, നിലയ്ക്കൽ 86.4 മില്ലിമീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്.
കല്ലടയാറ്റിലും അച്ചൻ കോവിൽ, പമ്പാ നദിയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്തു. തുടച്ചയായ മഴയിൽ ഡാമുകളിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ശബരിമല തീർത്ഥാടകർ ഉൾപ്പടെയുള്ളവർ നദികളിലേക്ക് ഇറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തി.
പ്രധാന നദികളിലെ ജലനിരപ്പ്
പമ്പ - ആറന്മുള : 4.35, അയിരൂർ: 5.53, മാരാമൺ: 4.52
അച്ചൻകോവിലാർ - തുമ്പമൺ: 8.13, കോന്നി: 17.85
മണിമലയാർ - വള്ളംകുളം: 4.25, കല്ലൂപ്പാറ: 4.88
ശബരിഗിരി പദ്ധതിയുടെ സംഭരണികളിൽ ജലനിരപ്പ് : 61 ശതമാനം
കൺട്രോൾ റൂം നമ്പർ
കളക്ടറേറ്റ് : 0468 2322515, 8078808915
കോഴഞ്ചേരി : 0468 2222221
മല്ലപ്പള്ളി : 0469 2682293
അടൂര്‍ : 04734 224826
റാന്നി : 04735 227442
തിരുവല്ല : 0469 2601303
കോന്നി : 0468 2240087