
ശബരിമല : സന്നിധാനത്ത് തീർത്ഥാടകർക്ക് സുരക്ഷയൊരുക്കി 24 മണിക്കൂറും ജാഗരൂകരാണ് ദ്രുതകർമസേന (ആർ.എ.എഫ്). കേന്ദ്ര റിസർവ് പൊലീസ് സേനയുടെ ഭാഗമായ ആർ.എ.എഫിന്റെ ഡിപ്ലോയ്‌മെന്റ് കമാൻഡന്റ് ജി.വിജയന്റെ നേതൃത്വത്തിൽ 105-ാം ബറ്റാലിയനിലെ 125 സേനാംഗങ്ങളാണ് ശബരിമലയ്ക്ക് സുരക്ഷയൊരുക്കുന്നത്.
സന്നിധാനം, സോപാനം, ചുറ്റുവട്ടം, നടപ്പന്തൽ തുടങ്ങി സന്നിധാനത്തെ എല്ലാ ഭാഗങ്ങളിലും ആയുധധാരികളായ ആർ.എ.എഫ്. ഭടന്മാർ കാവലിനുണ്ട്. ഒരേ സമയം 40 സേനാംഗങ്ങളാണ് സുരക്ഷാജോലിയിലുള്ളത്. എട്ടു മണിക്കൂറാറുള്ള മൂന്നു ഷിഫ്റ്റുകളായാണ് പ്രവർത്തനം. സന്നിധാനത്തിനും പതിനെട്ടാംപടിക്കും സമീപം രണ്ടു നിരീക്ഷണ ടവറുകളും പതിനെട്ടാംപടിക്കു സമീപം സുരക്ഷാവേലിയും സ്ഥാപിച്ചിട്ടുണ്ട്.