
പന്തളം : വലിയകോയിക്കൽ ക്ഷേത്രത്തിന് സമീപം പന്തളം നഗരസഭ നിർമ്മിച്ച ശൗചാല സമുച്ചയം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.കെ.പുഷ്പലത അദ്ധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ യു.രമ്യ , കൊട്ടാരം നിർവാഹക സംഘം ട്രഷറർ ദീപാവർമ്മ, ക്ഷേത്രം എ.ഒ.എസ്.വിനോദ് കുമാർ, നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷരായ ബെന്നി മാത്യു, കെ.സീന, രാധാവിജയകുമാർ, കൗൺസിലർമാരായ സൂര്യ എസ്.നായർ, രശ്മി രാജീവ്, മഞ്ജുഷ സുമേഷ്, സൗമ്യ സന്തോഷ്, കെ.വി.ശ്രീദേവി, നഗരസഭ സെക്രട്ടറി ഇ.ബി.അനിത, അസി.സെക്രട്ടറി പി.രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.