1
പടുതോട്-എഴുമറ്റൂർ ബാസ്റ്റോ റോഡിൽ വായനശാല കവലയ്ക്ക് സമീപം കേബിൾ ലൈയിൻ സ്ഥാപിക്കുന്നതിന് എടുത്ത കുഴിയ്ക്ക് എതിർ വശത്തായി ടോറസ് ലോറിയുടെ പാർക്കിംഗ്.

മല്ലപ്പള്ളി : പടുതോട് -എഴുമറ്റൂർ ബാസ്റ്റോ റോഡിൽ ജൽ ജീവൻ പദ്ധതിയുടെ ജലവിതരണ പൈപ്പ് സ്ഥാപിച്ചതിന് തൊട്ടുപിന്നാലെ കേബിൾ കണക്ഷനായി വീണ്ടും കുഴിയെടുപ്പ് നടത്തിയത് വാഹന യാത്രക്കാർക്ക് തിരിച്ചടിയാകുന്നു. ശീതക്കുളം മുതൽ വായനശാല കവല വരെ 3 ദിവസത്തിനുള്ളിൽ കേബിൾ കുഴികളിൽ താഴ്ന്നത് എട്ട് വാഹനങ്ങളാണ്.എഴുമറ്റൂർ വായനശാലയ്ക്ക് സമീപം വടക്കത്ത് പടിയിലെ കുഴികൾ മൂട്ടാത്തതും മറുവശത്തായി സന്ധ്യ മുതൽ രാവിലെ വരെയുള്ള സമയത്തെ ടോറസ് ലോറിയുടെ പാർക്കിംഗും യാത്രക്കാരെ അപകടക്കെണിയിലാക്കുന്നു . സമീപത്തായി സ്ഥിതി ചെയ്തിരുന്ന ടെലിഫോൺ പോസ്റ്റും മഴയുടെ ശക്തിയിൽ റോഡിലേക്ക് ചരിഞ്ഞ നിലയിലാണ്.രണ്ടാഴ്ചക്കുള്ളിൽ നടന്ന പ്രവൃത്തികൾ വാഹന യാത്രക്കാർക്ക് ഇരുട്ടടിയായി മാറുകയാണ്.അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.