job-

പത്തനംതിട്ട : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചും സെന്റ് തോമസ് കോളേജ് കോഴഞ്ചേരിയും സംയുക്തമായി കോളജിൽ തൊഴിൽ മേള സംഘടിപ്പിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.ജോർജ് കെ.അലക്‌സ് , ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ജി.രാജീവ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ് , വാർഡ് മെമ്പർ ബിജോ പി മാത്യു, കോളേജ് പ്ലെയ്‌സ്‌മെന്റ് ഓഫീസർ തോമസ് മാത്യു, എംപ്ലോയ്‌മെന്റ് ഓഫീസർ ജെ.എഫ്.സലിം എന്നിവർ പങ്കെടുത്തു.