 
റാന്നി: സ്വകാര്യബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വെച്ചൂച്ചിറ മന്ദമരുതി റോഡിൽ കുന്നത്തിന് സമീപം കുംഭിത്തോട്ടിലാണ് സംഭവം.എറണാകുളത്തു നിന്ന് റാന്നി ഭാഗത്തേക്കു വന്ന ബസും വെച്ചൂച്ചിറ ഭാഗത്തേക്ക് വന്ന ചുങ്കപ്പാറ സ്വദേശിയുടെ പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.കനത്ത മഴ പെയ്യുമ്പോഴായിരുന്നു അപകടം. പിക്കപ്പ് വാൻ ബസിന്റെ മുന്നിൽ ഇടിയുടെ ആഘാതത്തിൽ കോർത്തുപോയതിനാൽ ഏറെ നേരം ഗതാഗതം ഈ റൂട്ടിൽ മുടങ്ങി. വെച്ചൂച്ചിറ പൊലീസും നാട്ടുകാരും ചേർന്നാണ് വാഹനങ്ങൾ മാറ്റിയത്.