റാന്നി : ബ്ലോക്ക് പഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള യോഗപരിശീലന പരിപാടിയിലേക്ക് പരിശീലകരെ നിയമിക്കും. അംഗീകൃത സർവകാലശാലയിൽ നിന്നുളള ബി.എൻ.വൈ.എസ് ബിരുദം, തത്തുല്യ യോഗ്യത, യോഗ അസോസിയേഷൻ /സ്‌പോർട്‌സ് കൗൺസിൽ നിന്നുളള യോഗ ട്രെയിനർ സർട്ടിഫിക്കറ്റ് ഉളളവർക്ക് അപേക്ഷിക്കാം. ഒഴിവ് : നാല്. അവസാന തീയതി ഡിസംബർ 24. അപേക്ഷയും യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം ചൈൽഡ് ഡവലപ്‌മെന്റ് പ്രൊജക്ട് ഓഫീസർ, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, ശബരിമല ഇടത്താവളത്തിന് സമീപം, മഠത്തുംമൂഴി , റാന്നി പെരുനാട് 689711 വിലാസത്തിൽ അപേക്ഷിക്കണം.