 
തിരുവല്ല: കുറ്റപ്പുഴ പാട്ടപ്പറമ്പിൽ താഴത്ത്‌വീട് നോയൽ എൻലിവ 13 ഡിയിൽ, വാട്ട്‌നെക്സ്റ്റ് റബ്ബർ മീഡിയ ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ ജോം ജേക്കബ് (62) നിര്യാതനായി. മുൻ സീനിയർ ഇക്കണോമിസ്റ്റും (എ.എൻ.ആർ.പി.സി), മുൻ കോട്ടയം റബ്ബർബോർഡ് സ്റ്റാറ്റിസ്റ്റിക്‌സ് & പ്ലാനിംഗ് ഡപ്യൂട്ടി ഡയറക്ടറും, കോട്ടയം ജേസീസിന്റെ പ്രസിഡന്റുമായിരുന്നു.സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് കിഴക്കൻ മുത്തൂർ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: മല്ലപ്പള്ളി കാരയ്ക്കാട്ട് പീടികയിൽ ഡോളി. മക്കൾ: ഡിംമ്പിൾ മീരാ ജോം (യു.കെ), ദീപക് ചാക്കോ ജോം (യു.കെ). മരുമകൻ: ഫെബിൻ ഷാജി, തണ്ടാംപള്ളിൽ, കാഞ്ഞിരപ്പള്ളി (യു.കെ).