മല്ലപ്പള്ളി:രണ്ട് ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ ഭീതി ഒഴിയാതെ താലൂക്ക് പ്രദേശം. മണിമലയാറ്റിൽ 5 അടിയോളം ജലനിരപ്പുയർന്നത് തീരദേശവാസികളെ ആശങ്കയിലാക്കി. രണ്ട് ദിവസം മുമ്പ് പടുതോട് പാലത്തിന് സമീപത്തെ മൺതിട്ടകൾ കാണാമായിരുന്നു. എന്നാൽ രണ്ട് ദിവസായി ഇടവിടാതെ പെയ്യുന്ന മഴയിൽ ഇവ പൂർണമായി മുങ്ങിയ നിലയിലാണ്. കിഴക്കൻ മേഖലകളിൽ മഴ തുടർന്നാൽ ജലനിരപ്പ് ഉയർന്ന് തീരദേശ പ്രദേശങ്ങളിൽ വെള്ളം കയറാൻ സാദ്ധ്യതയേറെയാണ്.