തിരുവല്ല : സർക്കാർ ഉദ്യോഗസ്ഥരും അനർഹരായവരും സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങിയതിൽ കർശന നടപടി സ്വീകരിക്കണമെന്ന് ജനതാദൾ എസ് നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വകുപ്പുകൾ ചേർന്ന് നടത്തുന്ന പരിശോധനയിൽ കണ്ടെത്തുന്ന അനർഹരിൽ നിന്നും പലിശ ഉൾപ്പടെ തിരിച്ചുപിടിക്കുന്നതോടൊപ്പം ശതമാന കണക്കിൽ പിഴ ചുമത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടി സ്വികരിക്കുകയും വേണം., പ്രസിഡന്റ് പ്രൊഫ.അലക്സാണ്ടർ കെ.ശാമൂവേൽ അദ്ധ്യക്ഷത വഹിച്ചു. മാത്യു ടി.തോമസ് എം.എൽ എ, അലകസ് കണ്ണമല, അലക്സ് മണപ്പുറത്ത്, രവി കോഴക്കാട്, രാജൻ എം.ഈപ്പൻ, മറിയാമ്മ ഏബ്രഹാം, ഗീതാകുമാരി, ജോൺ കുര്യൻ, ബിജോയ് കരുവേലി, റിജോയിസ്, ഏബ്രഹാം എം, ജിനേഷ്, സിബിൻ, പി.രാജീവ്, റോഷിൻ എന്നിവർ പ്രസംഗിച്ചു.