03-kudumbasangamam

കൈപ്പട്ടൂർ : കൈപ്പട്ടൂർ സെന്റ് ഇഗ്‌നേഷ്യസ് ഓർഡോക്‌സ് മഹാ ഇടവകയുടെ വലിയ പെരുന്നാളിനോട് അനുബന്ധിച്ച് കുടുംബസംഗമം വെരി.റവ.റ്റി.എം.ഏബ്രഹാം കോർ എപ്പിസ്‌കോപ്പയുടെ അദ്ധ്യക്ഷതയിൽ നടന്നു. റാന്നി ഹോളി ട്രിനിറ്റി ആശ്രമം മുൻ സുപ്പീരിയർ മാത്യൂസ് റമ്പാൻ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ജോർജ്ജ് പ്രസാദ് , സഹവികാരി അബിമോൻ വി.റോയി, കാതോലിക്കാ ബാവയുടെ ഡെപ്യൂട്ടി സെക്രട്ടറി സജി യോഹന്നാൻ, ഇടവക ട്രസ്റ്റി ഏബ്രഹാം എം.ജോർജ്, ഇടവക സെക്രട്ടറി ഇ.ടി.സാമുവേൽ എന്നിവർ പ്രസംഗിച്ചു. ഫാ.ജിനു പള്ളിപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി.