day

തിരുവല്ല : ലോകഭിന്നശേഷി വാരാചരണത്തിന് തിരുവല്ല ബി.ആർ.സിയിൽ തുടക്കമായി. തിരുവല്ല മാർക്കറ്റ് ജംഗ്ഷനിൽ നടന്ന ബിഗ് ക്യാൻവാസ് സിഗ്നേച്ചർ കാമ്പയിൻ ഡി.പി.സി റെനി ആന്റണി ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ ഷൈനി.ഡി, എ.ഇ.ഒ മിനികുമാരി.വി.കെ, ബി.പി.സി റോയ് ടി.മാത്യു, അഖിലേഷ് നന്ദകുമാർ, ദീപ്തി റാണി, ശാന്തകുമാരിയമ്മ, സജീവ് എൻ.കെ, ബി.ആർ.സി ട്രെയിനർ ഡോ.അഞ്ജു എന്നിവർ സംസാരിച്ചു. ബി.ആർ.സി ട്രെയിനർമാർ, സി.ആർ.സി.സി, സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. വിളംബരജാഥ , പോസ്റ്റർ പ്രദർശനം, ചിത്രരചന, വിവിധ മത്സരങ്ങൾ എന്നിവ നടക്കും.