 
കുന്നന്താനം: പാമല പുത്തൻവീട്ടിൽ പി. സി. അലക്‌സാണ്ടർ (86, റിട്ട. ഹെഡ്മാസ്റ്റർ, സി. എം. എസ്. എച്ച്. എസ്. മുണ്ടിയപ്പള്ളി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സി. എസ്. ഐ. പള്ളിയിൽ. പള്ളം, ഒളശ്ശ, നെടുങ്ങാടപ്പള്ളി, മല്ലപ്പള്ളി സി. എം. എസ്. ഹൈസ്‌കൂളുകളിൽ അദ്ധ്യാപകനായും, തലവടി, മുണ്ടിയപ്പള്ളി സി. എം. എസ്. ഹൈസ്‌കൂളുകളിൽ പ്രഥമാദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: മാവേലിക്കര പീടികയിൽ മുക്കാഞ്ഞിരത്ത് കുടുംബാംഗം അന്നമ്മ മാത്യു (ഗ്രേസമ്മ, റിട്ട. പ്രിൻസിപ്പൽ, കുഴിക്കാലാ സി. എം. എസ്. ഹയർസെക്കൻഡറി സ്‌കൂൾ). മക്കൾ: ജിജോ അലക്‌സാണ്ടർ (ബംഗളൂരു), ബിജോ അലക്‌സാണ്ടർ (ഷാർജ). മരുമക്കൾ: രേണു (കല്ലുമല പേറുകാട്ട്), ആഷ്‌ലി (റാന്നി ഈട്ടിക്കൽ).