അടൂർ : പള്ളിക്കൽ പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് എം മനു, യുവജന ക്ഷേമബോർഡ് ജില്ലാ യൂത്ത് കോഡിനേറ്റർ ബിപിൻ എബ്രഹാം, സിന്ധു ജയിംസ്, ഷീന റെജി, സുപ്രഭ, പ്രമോദ് ജി, സുമേഷ് ജി, യമുന മോഹൻ, സാജിത റഷീദ്, പി.കെ.ഗീത, വിനീത് വാസുദേവ്, ബിനു വെള്ളച്ചിറ, മായാ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.