1
മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലോത്സവമായ നിശാഗന്ധി പ്രസിഡൻ്റ് എസ് വിദ്യാമോൾ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലോത്സവം 'നിശാഗന്ധി' നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ .സാം പട്ടേരിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു സുഭാഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു മേരി തോമസ്, സജി ഡേവിഡ്, ബിജു പുറത്തുടൻ, റോസമ്മ ഏബ്രഹാം, സുരേഷ് ബാബു, ഷാന്റി ജേക്കബ് , ഐ.സി.ഡി.എസ് സൂപ്പർവൈസർ രേഖ. എസ് എന്നിവർ പ്രസംഗിച്ചു.