d

പത്തനംതിട്ട : ജില്ലയിൽ ഒൻപത് മുതൽ 17 വരെ നടക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല പൊതുജന അദാലത്തിലേയ്ക്കുള്ള പരാതികൾ ഡിസംബർ ആറുവരെ സമർപ്പിക്കാം. https://karuthal.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കി വ്യക്തിഗത ലോഗിൻ ചെയ്ത് പരാതി സമർപ്പിക്കാം. അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ, പരാതി സമർപ്പിക്കാനുള്ള നടപടിക്രമം, സമർപ്പിച്ച പരാതിയുടെ തൽസ്ഥിതി അറിയാനുള്ള സൗകര്യം തുടങ്ങിയവ വൈബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതോടൊപ്പം അക്ഷയകേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലായും പരാതി സമർപ്പിക്കാം.
മന്ത്രിമാരായ വീണാ ജോർജും പി. രാജീവും അദാലത്തുകൾക്ക് നേതൃത്വം നൽകും.